എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

Caffe sospeso ('SUSPENDED COFFEE')

     Caffe sospeso ('SUSPENDED COFFEE') എന്ന ആശയത്തെ കുറിച്ച് ആരെങ്കിലും  കേട്ടിട്ടുണ്ടോ..?? ഈ അടുത്ത കാലത്ത് Internet'ലൂടെ പ്രചരിച്ചു   കൊണ്ടിരിക്കുന്ന  ഒരു ആശയമാണിത് . യൂട്യൂബിൽ  http://www.youtube.com/watch?v=srHcGFwoO3o   എന്ന ലിങ്കിൽ  ഇതുമായി ബന്ധപ്പെട്ട  ഒരു short film കാണാം. ഒരാൾ ഒരു ഭക്ഷണശാലയിൽ കയറുന്നു. അയാൾക്ക് ആവശ്യമായ ഒരു കാപ്പിക്ക് പുറമേ അയാൾ രണ്ട് കാപ്പി കൂടി ഓർഡർ ചെയ്യുന്നു . അതിന്റെ കാശ് മുൻകൂറായി കൊടുക്കുകയും ചെയ്യുന്നു. അയാൾ അയാളുടെ കാപ്പി കുടിക്കുകയും ബാക്കിയുള്ള രണ്ടെണ്ണം 'SUSPENDED' ആയി വെയ്ക്കുകയും ചെയ്യുന്നു . ഇതു പോലെ ഭക്ഷണസാധനങ്ങളും 'SUSPENDED' ആയി വെയ്ക്കാം. നിർധനരും യാചകരുമൊക്കെ ഒരു നേരത്തേ ഭക്ഷണത്തിനായി ആ ഭക്ഷണശാലയിലെത്തുമ്പോൾ അവർക്ക് ആ കുട്ടത്തിൽ നിന്നു ഭക്ഷണം സൗജന്യമായി എടുത്തു കൊടുക്കുകയും ചെയ്യുന്നു.  ഇതാണു Caffe sospeso ('SUSPENDED COFFEE') എന്നത് കൊണ്ടുദ്ദേശിക്കുന്നതു. ഈ ആശയത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണു പറയപ്പെടുന്നത്.. ഇറ്റലിയിലെ നാപ്പിൽസ്കാരാണു ആദ്യമായി ഈ രീതിയിൽ ഭക്ഷണങ്ങൾ മാറ്റി വെച്ചിരുന്നത്. അത് അവർക്ക് ഭാഗ്യം കൊണ്ടുവരുമെന്നുള്ള ഒരു വിശ്വാസം കൂടി ഉണ്ടായിരുന്നത്രെ..

SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ

ഫേയ്സ്ബുക്കിലെ പല പേജ് മുതലാളിമാരും 'Like' ചോദിച്ച് വാങ്ങുന്ന രീതീ വളരെ രസകരമാണു.. ഒരു ലൈക്ക് കിട്ടാനായി എന്ത് തരികിട പരിപാടിയും അവർ ഒപ്പിക്കും...  വിവിധ പേജുകളിൽ  വന്ന യഥാർത്ഥ പോസ്റ്റുകളും എന്റെ കഥാപാത്രങ്ങളുടെ മറുപടിയുമാണു "SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ". ഇതിലെ കഥപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണു.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ അത് തിക്ച്ചും മനപ്പുർവ്വം മാത്രമാണു..


SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ


കഥാപാത്രങ്ങൾ : 
1. പച്ചക്കറികടക്കാരൻ പോക്കർ (വട്ടപ്പേരു: ചക്കമാങ്ങ പോക്കർ) ഫേയ്സ്ബുക്ക് പേര് :  P. O. KER

2.കുടിയൻ ശശി(വിപ്ലവചിന്താഗതിക്കാരൻ കൂടിയാണു)
ഫേയ്സ്ബുക്ക് പേര്: SASIKUMAR

3.ലിസി (കോളേജ് വിദ്യാർത്ഥിനി,മോഡേൺ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ..)
ഫേയ്സ്ബുക്ക് പേര്:  LISY ANGEL


എഴുതിയത് : ഞാൻ തന്നെ

കടപ്പാട് : ശശിയുടെ മുഖത്ത് ഇടത്തേഭാഗത്ത് രണ്ടെണ്ണം ( ബ്ലേഡ് തോമയുടെ വക)

ഏവരേയും ഫേസ്ബുക്ക് പഞ്ചായത്തിലേക്ക് ക്ഷണിക്കുന്നു..

ലക്ഷ്മി, 35 വയസ്സ്

(പേര്  സാങ്കല്പ്പികം മാത്രം )

  ഗൈനക്കോളജി അത്യാഹിത വിഭാഗം.. പതിവിനു വിപരീതമായി അന്നു നല്ല തിരക്കാണു.. അതിനിടയിലാണു ഒരു തമിഴ് സ്ത്രീ ഭർത്താവുമായി കടന്നു വരുന്നത്.. പേരു ലക്ഷ്മി, 35 വയസ്സ്.. കാഴ്ച്ചയിൽ 40ൽ അധികം പ്രായം തോന്നിക്കുന്ന കറുത്തു മെലിഞ്ഞ ഒരു  സ്ത്രീ.. അവർ അസുഖത്തെ  കുറിച്ച് തമിഴിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അവർ പറയുന്നത് മനസ്സിലാക്കാൻ പി.ജി വളരെയധികം കഷ്ടപ്പെടുന്നുണ്ടായിരുന്നു..
       ഞാൻ അവരുടെ കയ്യിലിരുന്ന സ്കാനിംഗ് റിപ്പോർട്ട് എടുത്ത് നോക്കി.. ഗർഭാശയത്തിൽ മുഴയാണു (10*9cm), കൂടെ ഗർഭവും (12-14wks).. ഞങ്ങൾ ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ Fibroid complicating pregnancy.. ഇപ്പോൾ

വയറുവേദനയായി വന്നതാണു.. വേദനക്ക് മരുന്നു നൽകി വീട്ടിലേക്ക്

അണയാത്ത ദീപം (ഭാഗം 1)

ഡോ. അഹമ്മദ് സിറാജ്. . എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള ഒരു വ്യക്തിത്വം. . എന്‍റെ വഴിയില്‍ എനിക്കുമുമ്പേ  സഞ്ചരിച്ച  ഒരു ദിവ്യവെളിച്ചം. . ഒടുവില്‍ ഒരു നിഴല്‍ പോലെ എങ്ങോ മറഞ്ഞുപോയ  ഒരു ജീവിതം. . അതാണ്‌ ഇന്ന് എന്‍റെ മനസ്സിൽ സിറാജ്ക്കാ. .

   കോഴിക്കോട് മെഡിക്കല്‍ കോളജിലെ അദ്ദേഹത്തിന്‍റെ പഴയ സഹപാഠികൾ ചേര്‍ന്ന് ഒരു അനുസ്മരണ പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത്. പിന്നീടാണ് ഞാന്‍ അറിയുന്നത്,  അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഞാന്‍ പഠിക്കുനതിനു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചു പുറത്തിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന്. സ്കൂള്‍ അലുംനി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.

അണയാത്ത ദീപം (ഭാഗം 2)



1994 , സെപ്റ്റെംബർ 25 നു വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് നാലാം നമ്പർ  ഹോസ്റ്റലിൽ എത്തുമ്പോൾ ഒരു പുതിയ കരിയർ തുടങ്ങുകയായിരുന്നു.

എന്റെ ജീവിതമാർഗ്ഗം ഇവിടെ ഉരുത്തിരിയുന്നു.
  

ജനങ്ങളെ സേവിക്കാനുള്ള ഒരു വലിയ വഴി തുറക്കപ്പെടുന്നു.

  സ്ങ്കീർണമായ മനുഷ്യനെ കുറിച്ച് പഠിക്കാൻ അവസരങ്ങൾ.

   തുച്ചമായ 40ഉം 50ഉം ക്ലാസ്സ് മേറ്റ്സിനു പകരം 200 ഓളം കുട്ടികൾ ഒറ്റ ക്ലാസ്സിൽ . . വിവിധ മതസ്ഥരുമായി ഹോസ്റ്റലിലും ജീവിതത്തിലും അടുത്തിടപഴകാനുള്ള അവസരം . . തുടങ്ങി.. തുടങ്ങി..

   നേരാം വണ്ണം പോയാൽ  4.5 വർഷമാണു. ഒരു വർഷം ഹൗസ് സർജൻസി.

  ആദ്യത്തെ ഒന്നര വർഷം അടിസ്ഥാന ശാസ്ത്രമാണ്. മനുഷ്യശരീരം, ശരീരപ്രവർത്തനങ്ങൾ എന്നിവ ശവം കീറി പഠിക്കലടക്കം.

   ഹോസ്റ്റലുകളിലെ സീനിയർമാരുടെ മുറികളിൽ ആയിരുന്നു ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽ. പാട്ടുപാടലും ഡാൻസ് ചെയ്യലും അഭിനയിക്കലും തുടങ്ങി, ഉപദ്രവകരവും രസകരവും അല്ലാത്തതുമായ റാഗിങ്ങുകൾ. രണ്ട് മാസത്തോടെ ആ പുകിലുകൾ അവസാനിച്ചു.

അണയാത്ത ദീപം (ഭാഗം 3)


 2001ൽ വീണ്ടും പുതിയ ഒരു ജീവിതത്തിലേക്ക്. കോഴിക്കോടു മെഡിക്കൽ കോളജിലെ MSS വിശ്രമകേന്ദ്രം. ലക്ഷ്യം എന്ട്രൻസ് പഠനം മാത്രം. കൂട്ടിനു കുറച്ച് സുഹൃത്തുക്കളും.
ഒരു വെല്ലുവിളിയുടെ ആരംഭം. പഠനം, ഭക്ഷണം, അല്പം കത്തി.

 സാമൂഹ്യപ്രവർത്തനങ്ങൾക്ക് വിട. വളരെ ആഗ്രഹിച്ച ഗുജറാത്ത് ഭൂകമ്പ ടീമിൽ പോലും പോയില്ല. ദൈവത്തിലർപ്പിച്ച് ഏഴ് മാസം നീണ്ട കഠിനാദ്ധ്വാനം.


MSS ജീവിതം ധന്യമായിരുന്നു. ലക്ഷ്യം സഫലീകൃതമായിരുന്നു.

MD Entrance ൽ ആറാം റാങ്ക് കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്. എന്റെ മേന്മയൊന്നുമല്ല. ദൈവത്തിനു സ്തുതി. ഏത് കോഴ്സും എടുക്കാം .
വീട്ടുക്കാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും സന്തോഷമാർന്ന വിളികൾ.
ഞാൻ എല്ലാവരെയും പരിഗണിച്ചു. ഒരു മിഠായി കൊണ്ടെങ്കിലും.

Result വന്ന ദിവസം Alumni day ആണ്. 38th batch ന്റെ വക ലൈബ്രറിയിലേക്ക് ക്ലോക്ക് നൽകുന്ന ദിവസം. റാവു സാർ ധാരാളം എന്നെ കുറിച്ചു പറഞ്ഞു. എനിക്ക് പുതിയ ഒരു postഉം , Executive member, Alumni Association .

വന്ന വഴി മറക്കരുതല്ലോ... Under graduate lifeൽ എനിക്ക് വഴി തെളിച്ച ധാരാളം പേരുണ്ട്. അധ്യാപകരും അല്ലാത്തവരും.

എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം...


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന  രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ   പൂർണ്ണചന്ദ്രനെക്കാൾ  സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ഞവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന  ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത്  അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ  നിഷ്കളങ്കതയെക്കാള്‍   മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും  ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍  അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ നമുക്ക് പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .