സ്വപ്നക്കൂട്
എന്റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം
ആ തണൽമരം ഇനിയില്ല
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നാമത്തെ ദുരന്തവാര്ത്ത.. മലപ്പുറം ജില്ലയിലുണ്ടായ കാറപകടത്തിൽ മരിച്ച ഡോ . ബിബിനും ബാംഗ്ലൂർ ട്രെയിനപകടത്തിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥി വിപിനും ശേഷം , ഒരു യുഗത്തിനു അന്ത്യം കുറിച്ചു കൊണ്ട് , ഞങ്ങൾ പിസി'ക്ക എന്ന് വിളിച്ചിരുന്ന ഡോ . ഷാനവാസ് പി . സി 'യും മരണത്തിനു കീഴടങ്ങി . അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇവിടെ പങ്കുവെയ്ക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം തുടങ്ങുന്ന സമയത്ത്, അവിടെ ആറു വർഷം സീനിയറായിരുന്ന ഷാനവാസ്ക്ക ഞങ്ങളുടെയൊക്കെ പേടി സ്വപ്നമായിരുന്നു, . രാത്രി മദ്യപിച്ച് കോമൺ ഹാളിലെത്തി കൂട്ടുകാരുമൊത്ത് ഞങ്ങളെ രാഗിംഗ് ചെയ്തിരുന്ന പീസിക്ക ഇപ്പോഴും ഓർമയിലുണ്ട് . അധികം സംസാരിക്കാത്തയാളായതു കൊണ്ട് കൂട്ടത്തിൽ എറ്റവുമധികം രാഗിംഗ് കിട്ടിയിരുന്നത് എനിക്കായിരുന്നു. അത് തന്നെയാണ് പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകാൻ കാരണമായതും . ആരേയും പേടിയില്ലാത്തവൻ, എന്തും ചെയ്യാൻ മടിയില്ലാത്തവൻ.. അങ്ങനെയുള്ള ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ടീച്ചർമാരുടെയെല്ലാം നോട്ടപ്പുള്ളികൂടിയായിരുന്നു പിസിക്ക . നല്ലൊരു ഫുട്ബോളറായിരുന്നു അദ്ദേഹമെന്ന് സീനിയേർസ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, പല ദുശ്ശീ ലങ്ങൾ മൂലം നിരന്തരം അപടകങ്ങളിലും കുഴപ്പങ്ങളിലും ചെന്ന് ചാടുക പതിവായിരുന്നു.

പിതൃദിനം
"ഷിബിലുവിന്‍റെ ഫണ്ട് ഈ മാസം അവസാനം ഏല്‍പ്പി ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. നീ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാശ് ഞായറാഴ്ച്ച കൊണ്ടുവരണം." സുഹൃത്തായ വൈശാഖിൽ നിന്നും ഇന്നലെ ഇങ്ങനെ ഒരു മെസേജ് കിട്ടിയപ്പോൾ മനസ്സ് അറിയാതെ 3 വർഷം പിന്നിലോട്ട് പോയി..
ഷിബിലു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു.. എപ്പോഴും ഒരു ചിരിച്ച മുഖവുമായി സംസാരിക്കുന്ന കൊയിലാണ്ടികാരന്‍.. ഒരു തനി നാട്ടിന്‍പുറത്തുകാരന്‍.. നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടി ഡോക്ടര്‍.. നാലാം വർഷ എം ബി ബി എസ് പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ അവധി ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം വൈശാഖിന്‍റെ വീട്ടില്‍ പോയതായിരുന്നു ഷിബിലു. അവിടെ അടുത്തുള്ള ഒരു അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഷിബിലു. അച്ഛന്‍ രോഗിയും തൊഴില്‍രഹിതനുമാണു.
മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. തന്‍റെ വീട്ടില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് സംഭവിച്ച ഒരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതിനാലാകാം വൈശാഖിന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു അസ്വസ്ഥത നിറഞ്ഞു നില്‍ക്കുന്നത്. ഹൃദയരോഗവിദഗ്ദ്ധനെ കാണിക്കാനായി ഷിബിലുവിന്‍റെ അച്ഛന്‍ ഓരൊ തവണ കോളേജിൽ എത്തുമ്പോഴും എത്ര തിരക്കിനിടയിലാണെങ്കിലും അവൻ സഹായത്തിനായി പോകുന്നത് കാണാമായിരുന്നു. ഒരിക്കലും സ്വന്തം മകനു പകരമാകുകയില്ലെങ്കിലും, അന്നു മുതല്‍ ആ പിതാവിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുകയാണു വൈശാഖ്. പിന്തുണയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അമ്പതാം ബാച്ചില്‍ ബാക്കിയുള്ള ഞങ്ങള്‍ 198 പേരും.
ഷിബിലു മരിച്ചിട്ട് ഒരു വർഷത്തിനു ശേഷം ഷിബിലുവിന്‍റെ സഹോദരിയുടെ വിവാഹം മംഗളകരമായി നടത്താന്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു. ഇനി വേണ്ടത് ആ പിതാവിനു ഒരു സ്ഥിരവരുമാനമാർഗ്ഗം എത്തിച്ചു കൊടുക്കുകയെന്നതാണു. അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണു ഇപ്പോൾ..
പിതൃദിനത്തിൽ പിതാവിനെ നെഞ്ചോട് ചേർത്ത് 'I AM PROUD OF MY DAD' എന്ന് പറയുന്ന നേരത്ത് നമുക്കു ചുറ്റുമുള്ള ഈ സമൂഹത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇത് പോലെ സ്വന്തം മകനേയോ മകളേയോ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന ഒരു അച്ഛനെ നമുക്ക് കാണാം. വാക്കുകൾ കൊണ്ടെങ്കിലും അവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ നമുക്കും കഴിഞ്ഞേക്കാം.

അമ്മ
എതൊരു സ്ത്രീയേയും പോലെ അമ്മയാവുകയെന്നത് അവളുടെയും സ്വപ്നമായിരുന്നു . നീണ്ട 20 വർഷത്തെ കാത്തിരിപ്പ്. വയറുവേദന അധികമായതിനാലാണു ഗര്‍ഭണിയായ ശ്രീജയെ ഭര്‍ത്താവ് സതീഷും സുഹൃത്തും കൂടി അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചത്.
സമ്പത്തിന്‍റെ നിറവില്‍ ജനിച്ചു വളര്‍ന്നവളായിരുന്നു ശ്രീജ. കോളേജില്‍ പഠിക്കുന്ന കാലത്ത് സഹപാഠിയുമായി പ്രണയത്തിലായി. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്നേഹിച്ച പുരുഷന്‍റെകൂടെ ഇറങ്ങിതിരിക്കുകയുമായിരുന്നു. 2 വര്‍ഷം തമിഴ്നാട്ടില്‍ പലയിടങ്ങളിലായി കറങ്ങിതിരിഞ്ഞു. ഒടുവില്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു . പക്ഷേ ദുരന്തങ്ങള്‍ ഒരോന്നായി അവളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു . നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വ്യർഥമായിരുന്നുവെന്ന് അവള്‍ സാവധാനം തിരിച്ചറിഞ്ഞു.
അമ്മയാകണമെന്ന മോഹവുമായി നീണ്ട 20 വര്‍ഷം. ഇരുപത്തി ഒന്നാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രീജയുടെയും ഭര്‍ത്താവ് സതീഷിന്‍റെയും സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. പക്ഷേ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാം മാസത്തില്‍ ഗര്‍ഭം അലസിപോയി . നിരാശരായിരുന്നെങ്കിലും പ്രതീക്ഷ കൈവിടാതെ അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. ചെറിയ ജോലികളിലൂടെ കിട്ടുന്ന വരുമാനം കൊണ്ട്, സുഖവും ദു:ഖവും പരസ്പരം പങ്കുവെച്ച് അവര്‍ ജീവിച്ചു പോന്നു.
പൂമൊട്ട്
കഴിഞ്ഞ വർഷം ശിശുരോഗവിഭാഗത്തിലെ ICU'വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയം. എന്നേങ്കിലുമൊരിക്കൽ ഒരു ശിശുരോഗവിദഗ്ദ്ധനാകും എന്ന് സ്വപ്നം കണ്ട് നടക്കുന്ന എനിക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ ജീവനാണെന്നത് പ്രത്യേകം പറയണ്ടല്ലോ . അതുകൊണ്ടുതന്നെ അവരുമായി ഇടപഴകാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും ഞാൻ പാഴാക്കാറില്ല.
ICU'വിലെ അന്തരീക്ഷം തികച്ചും വ്യതസ്തമാണു. ആരുടേയും കരളലിയിക്കുന്നതാണു അവിടത്തെ കാഴ്ചകൾ. കൂട്ടുകാരുമൊത്തു കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ മാരകമായ രോഗങ്ങളുമായി കഷ്ടപ്പെടുന്ന ബാല്യങ്ങൾ..വിടരും മുൻപേ കൊഴിഞ്ഞു വീഴാൻ കാത്തുനിൽക്കുന്ന പൂമൊട്ടുകൾ. പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ ഓർമകൾ നഷ്ടപ്പെട്ടു അമ്മയുടെ താരാട്ടുപ്പാട്ട് പോലും കേൾക്കാൻ കഴിയാതെ ചലനമറ്റു കിടക്കുന്ന കുഞ്ഞുങ്ങൾ.. അവർ കണ്ണ് തുറക്കുന്നതും കാത്ത് രാവും പകലും കണ്ണിമവെട്ടാതെ കാവലിരിക്കുന്ന അമ്മമാർ.. ഹൃദയമിടിപ്പിൻറെ വ്യതിയാനവും പ്രാണവായുവിന്റെ വ്യാപനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഭിഷഗ്വരന്‍മാർ..
Caffe sospeso ('SUSPENDED COFFEE')
Caffe sospeso ('SUSPENDED COFFEE') എന്ന ആശയത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ..?? ഈ അടുത്ത കാലത്ത് Internet'ലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയമാണിത് . യൂട്യൂബിൽ http://www.youtube.com/watch?v=srHcGFwoO3o എന്ന ലിങ്കിൽ ഇതുമായി ബന്ധപ്പെട്ട ഒരു short film കാണാം. ഒരാൾ ഒരു ഭക്ഷണശാലയിൽ കയറുന്നു. അയാൾക്ക് ആവശ്യമായ ഒരു കാപ്പിക്ക് പുറമേ അയാൾ രണ്ട് കാപ്പി കൂടി ഓർഡർ ചെയ്യുന്നു . അതിന്റെ കാശ് മുൻകൂറായി കൊടുക്കുകയും ചെയ്യുന്നു. അയാൾ അയാളുടെ കാപ്പി കുടിക്കുകയും ബാക്കിയുള്ള രണ്ടെണ്ണം 'SUSPENDED' ആയി വെയ്ക്കുകയും ചെയ്യുന്നു . ഇതു പോലെ ഭക്ഷണസാധനങ്ങളും 'SUSPENDED' ആയി വെയ്ക്കാം. നിർധനരും യാചകരുമൊക്കെ ഒരു നേരത്തേ ഭക്ഷണത്തിനായി ആ ഭക്ഷണശാലയിലെത്തുമ്പോൾ അവർക്ക് ആ കുട്ടത്തിൽ നിന്നു ഭക്ഷണം സൗജന്യമായി എടുത്തു കൊടുക്കുകയും ചെയ്യുന്നു. ഇതാണു Caffe sospeso ('SUSPENDED COFFEE') എന്നത് കൊണ്ടുദ്ദേശിക്കുന്നതു. ഈ ആശയത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണു പറയപ്പെടുന്നത്.. ഇറ്റലിയിലെ നാപ്പിൽസ്കാരാണു ആദ്യമായി ഈ രീതിയിൽ ഭക്ഷണങ്ങൾ മാറ്റി വെച്ചിരുന്നത്. അത് അവർക്ക് ഭാഗ്യം കൊണ്ടുവരുമെന്നുള്ള ഒരു വിശ്വാസം കൂടി ഉണ്ടായിരുന്നത്രെ..
SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ
ഫേയ്സ്ബുക്കിലെ പല പേജ് മുതലാളിമാരും 'Like' ചോദിച്ച് വാങ്ങുന്ന രീതീ വളരെ രസകരമാണു.. ഒരു ലൈക്ക് കിട്ടാനായി എന്ത് തരികിട പരിപാടിയും അവർ ഒപ്പിക്കും... വിവിധ പേജുകളിൽ വന്ന യഥാർത്ഥ പോസ്റ്റുകളും എന്റെ കഥാപാത്രങ്ങളുടെ മറുപടിയുമാണു "SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ". ഇതിലെ കഥപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണു.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ അത് തിക്ച്ചും മനപ്പുർവ്വം മാത്രമാണു..
കഥാപാത്രങ്ങൾ :
1. പച്ചക്കറികടക്കാരൻ പോക്കർ (വട്ടപ്പേരു: ചക്കമാങ്ങ പോക്കർ) ഫേയ്സ്ബുക്ക് പേര് : P. O. KER
2.കുടിയൻ ശശി(വിപ്ലവചിന്താഗതിക്കാരൻ കൂടിയാണു)
ഫേയ്സ്ബുക്ക് പേര്: SASIKUMAR
3.ലിസി (കോളേജ് വിദ്യാർത്ഥിനി,മോഡേൺ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ..)
ഫേയ്സ്ബുക്ക് പേര്: LISY ANGEL
എഴുതിയത് : ഞാൻ തന്നെ
കടപ്പാട് : ശശിയുടെ മുഖത്ത് ഇടത്തേഭാഗത്ത് രണ്ടെണ്ണം ( ബ്ലേഡ് തോമയുടെ വക)
ഏവരേയും ഫേസ്ബുക്ക് പഞ്ചായത്തിലേക്ക് ക്ഷണിക്കുന്നു..

Subscribe to:
Posts (Atom)