എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം
ആ തണൽമരം ഇനിയില്ല
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നാമത്തെ ദുരന്തവാര്ത്ത.. മലപ്പുറം ജില്ലയിലുണ്ടായ കാറപകടത്തിൽ മരിച്ച ഡോ . ബിബിനും ബാംഗ്ലൂർ ട്രെയിനപകടത്തിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥി വിപിനും ശേഷം , ഒരു യുഗത്തിനു അന്ത്യം കുറിച്ചു കൊണ്ട് , ഞങ്ങൾ പിസി'ക്ക എന്ന് വിളിച്ചിരുന്ന ഡോ . ഷാനവാസ് പി . സി 'യും മരണത്തിനു കീഴടങ്ങി . അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇവിടെ പങ്കുവെയ്ക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം തുടങ്ങുന്ന സമയത്ത്, അവിടെ ആറു വർഷം സീനിയറായിരുന്ന ഷാനവാസ്ക്ക ഞങ്ങളുടെയൊക്കെ പേടി സ്വപ്നമായിരുന്നു, . രാത്രി മദ്യപിച്ച് കോമൺ ഹാളിലെത്തി കൂട്ടുകാരുമൊത്ത് ഞങ്ങളെ രാഗിംഗ് ചെയ്തിരുന്ന പീസിക്ക ഇപ്പോഴും ഓർമയിലുണ്ട് . അധികം സംസാരിക്കാത്തയാളായതു കൊണ്ട് കൂട്ടത്തിൽ എറ്റവുമധികം രാഗിംഗ് കിട്ടിയിരുന്നത് എനിക്കായിരുന്നു. അത് തന്നെയാണ് പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകാൻ കാരണമായതും . ആരേയും പേടിയില്ലാത്തവൻ, എന്തും ചെയ്യാൻ മടിയില്ലാത്തവൻ.. അങ്ങനെയുള്ള ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ടീച്ചർമാരുടെയെല്ലാം നോട്ടപ്പുള്ളികൂടിയായിരുന്നു പിസിക്ക . നല്ലൊരു ഫുട്ബോളറായിരുന്നു അദ്ദേഹമെന്ന് സീനിയേർസ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, പല ദുശ്ശീ ലങ്ങൾ മൂലം നിരന്തരം അപടകങ്ങളിലും കുഴപ്പങ്ങളിലും ചെന്ന് ചാടുക പതിവായിരുന്നു.

Subscribe to:
Posts (Atom)