എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

ആ തണൽമരം ഇനിയില്ല

   കഴിഞ്ഞ  രണ്ടാഴ്ച്ചയ്ക്കുള്ളിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നാമത്തെ ദുരന്തവാര്ത്ത..  മലപ്പുറം ജില്ലയിലുണ്ടായ കാറപകടത്തിൽ മരിച്ച ഡോ . ബിബിനും  ബാംഗ്ലൂർ ട്രെയിനപകടത്തിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥി വിപിനും ശേഷം , ഒരു യുഗത്തിനു അന്ത്യം കുറിച്ചു കൊണ്ട് , ഞങ്ങൾ  പിസി'ക്ക എന്ന് വിളിച്ചിരുന്ന   ഡോ . ഷാനവാസ്  പി . സി 'യും മരണത്തിനു കീഴടങ്ങി . അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇവിടെ പങ്കുവെയ്ക്കുന്നു.




      കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം തുടങ്ങുന്ന സമയത്ത്, അവിടെ  ആറു വർഷം സീനിയറായിരുന്ന ഷാനവാസ്ക്ക ഞങ്ങളുടെയൊക്കെ പേടി സ്വപ്നമായിരുന്നു, . രാത്രി മദ്യപിച്ച് കോമൺ ഹാളിലെത്തി കൂട്ടുകാരുമൊത്ത് ഞങ്ങളെ രാഗിംഗ് ചെയ്തിരുന്ന  പീസിക്ക  ഇപ്പോഴും ഓർമയിലുണ്ട് . അധികം സംസാരിക്കാത്തയാളായതു കൊണ്ട് കൂട്ടത്തിൽ എറ്റവുമധികം രാഗിംഗ് കിട്ടിയിരുന്നത് എനിക്കായിരുന്നു. അത്  തന്നെയാണ്  പിന്നീട്  ഞങ്ങൾ അടുത്ത  സുഹൃത്തുക്കളാകാൻ കാരണമായതും  . ആരേയും പേടിയില്ലാത്തവൻ, എന്തും ചെയ്യാൻ മടിയില്ലാത്തവൻ.. അങ്ങനെയുള്ള ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ടീച്ചർമാരുടെയെല്ലാം  നോട്ടപ്പുള്ളികൂടിയായിരുന്നു  പിസിക്ക . നല്ലൊരു ഫുട്ബോളറായിരുന്നു അദ്ദേഹമെന്ന് സീനിയേർസ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, പല  ദുശ്ശീ ലങ്ങൾ മൂലം നിരന്തരം അപടകങ്ങളിലും കുഴപ്പങ്ങളിലും  ചെന്ന് ചാടുക പതിവായിരുന്നു.

     2007'ൽ അദ്ദേഹം ഹൗസ് സർജൻസി കഴിഞ്ഞ് പോയതിനു ശേഷം അദ്ദേഹത്തെ കാണുന്നത്  കോട്ടയം ജില്ലയിൽ  നടന്ന ഒരു മത സമ്മേളനത്തിൽ വെച്ചായിരുന്നു. അവിടെ വെച്ചു തന്നെ അദ്ദേഹത്തിന്റെ പിതാവിനേയും പരിചയപ്പെട്ടിരുന്നു. മൂന്ന് ദിവസം രാവും പകലും പ്രാർത്ഥനകളുമൊക്കെയായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അവിടെ വെച്ചാണു ഷാനവാസ്ക്കയെ കൂടുതൽ അടുത്തറിയുന്നത്.   ദുശ്ശീലങ്ങളൊക്കെ ഒഴിവാക്കി  പുതിയൊരു ജീവിതം തുടങ്ങണമെന്ന ആഗ്രഹം  അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നെന്ന്  അന്ന്  എനിക്ക് തോന്നി. ഒരു പക്ഷേ സാഹചര്യങ്ങളായിരിക്കാം.. അല്ലെങ്കിൽ ചീത്ത കൂട്ടുക്കെട്ടുകളുടെ സമ്മർദ്ദം  കൊണ്ടായിരിക്കാം.. ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ അദ്ദേഹത്തിനു പലപ്പോഴും  കഴിഞ്ഞിരുന്നില്ല. അതു അദ്ദേഹത്തിന്റെ ജോലിയേയും ബാധിച്ചു. സസ്പ്ൻഷനായും സ്ഥലം മാറ്റമായും പല  വിധ   പ്രശ്നങ്ങൾ അദ്ദേഹത്തെ വേട്ടയാടി. പല  വിവാദങ്ങളും സൃഷ്ടിച്ചു .

    2012'ൽ ഞാൻ ഹൗസ് സർജ്ജൻസി ചെയ്തു കൊണ്ടിരുന്ന സമയത്താണു  പിന്നീട്  ഷാനവസ്ക്ക എന്നെ വിളിക്കുന്നത്. ജോലിയെ കുറിച്ചും വിവാഹാലോചനകളെക്കുറിച്ചും പല വിശേഷങ്ങൾ പങ്കുവെച്ചു.  ഷാനവസ്ക്ക സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. . 

   ദുശ്ശീലങ്ങൽ പൂർണ്ണമായി  ഉപേക്ഷിച്ചു , അദ്ദേഹം ഒരുപാട് മാറിയിരുന്നതായി എനിക്ക് തോന്നി. അതിനുള്ള തെളിവായിരുന്നു, ഞാനുൾപ്പടെ അദ്ദേഹത്തിന്റെ നന്മ  ആഗ്രഹിച്ച ഒരുപാടു പേർ ആവേശത്തോടെ വായിച്ച,  അദ്ദേഹം മുഖപുസ്തകത്തിൽ  കുറിച്ചിട്ട ഈ വാക്കുകൾ..


" For Your Kind Attention my dear Friends, My Seniors, Batchmates & my Juniors & my Respectable Teachers of Calicut Med College, the Words that I am writing here is from the Fathom of My Heart. Oru padu kaalamayi manasil kondu nadakkunna agrahamanu.Now I Think this is the Right Time. 2000 il med collegil join cheythu,.1 varsham valiya kuzhappamillathe poyi. I Enjoyed campus life in a very good way, Studied well, played my Favorite game Soccer very well ,Treated everyone very Lovably & Friendly, But due to strict Personal Reasons, from 2001 onwards I started changing.I started some bad habits ,which i never dreamed........somehow I lost my control of myself & I juz ruined myself & I became the most notorious in the campus which were not in my wild Fantasies.& all dis were not intentionally, it were juz like Self mutilation of my basic nature, like Lesch Nyhan Syndrome, a X Chromosomal disorder. Many people tried to rectify me but i was juz like s stubborn kid ,who ruined myself.....& for that i am blaming myself & it ended in 2011,.10 years i juz lost from my life, in all means, Spiritually, Academically, Socially, Mentally, Physically, Financially,in all means,,,,,, .വലിയ നഷ്ടങ്ങൾ മാത്രം... ഈ  ജീവിതത്തിനിടയിൽ  ഞാൻ  ഒരുപാടു പേരെ പല രീതിയിൽ ഉപദ്രവിച്ചിട്ടുണ്ട്  .ഒരുപാടു പേരെ വിഷമിപ്പിച്ചിട്ടുണ്ട് , കുറച്ചു പേർ എന്നെയും . നിങ്ങളെ ഞാൻ വിശമിപ്പിക്കുമ്പോഴും , ഉപദ്രവിക്കുമ്പോഴും ഞാൻ നിങ്ങളെ എല്ലാവരേയും  SINCERE ആയിട്ട് സ്നേഹിച്ചിരുന്നു , ഞാൻ നിങ്ങൽക്കൊരു ശല്യമാകുന്നത് , ഞാൻ നിങ്ങളെ ഉപദ്രവിക്കുന്നത് ഒരിക്കലും മനസ്സറിഞ്ഞിട്ടായിരുന്നില്ല , I SWEAR, IT WERE NOT INTENTIONALLY,   ആരേയും വേദനിപ്പിക്കണമെന്നു  വിചാരിച്ചു ചെയ്തതൊന്നുമല്ല.. , എന്റെ  ഭാഗത്തു നിന്നുണ്ടായ തെറ്റുകള്ക്ക് ഞാൻ ഹ്രുദയംഗമായി മാപ്പ് ചോദിക്കുന്നു . ഞാൻ കാരണം ഏതെങ്കിലും  രീതിയിൽ  വിഷമിച്ചവർ  എന്നോട് ക്ഷമിക്കണം , ഇത് എന്റെ ഒരു അപേക്ഷയാണ് , എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി മനസ്സറിഞ്ഞു ക്ഷമ ചോദിക്കുന്നു . , ചിലപ്പോൾ  ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ . മനുഷ്യന്റെ കാര്യമല്ലേ . അത് പോലെ എന്നെ വേദനിപ്പിച്ചവരോടു ഞാനും ക്ഷമിച്ചിരിക്കും .THIS IS A TRUE CONFESSION EITHER U CAN ACCEPT IT OR U CAN DENY IT ,. NOW I AM TRYING TO RECTIFY MYSELF SINCE 2012 ONWARDS,,,, INSHA ALLAH TRYING MY LEVEL BEST, ALMOST SHERIYAYI VARUNNU,,,.....ശരിയാകും ......... ഇനി അങ്ങോട്ടുള്ള ജീവിതം പാവങ്ങളെ സേവിച്ചു തീര്ക്കാം YOU PEOPLE CAN CONTACT ME ANY TIME FOR ANY HELP WHICH I CAN DO IN MY LIMITS,& MY CONTACT NO. IS 09633132989.... NIRANJA SNEHATHODE......MOJOVITSU....GOOD DAYS & GOD BLESS.............."



പിന്നീടു കാണുന്നതു ആദിവാസികൾക്കും സമൂഹത്തിലെ പാവപ്പെട്ടവര്ക്കും ഭക്ഷണവും  മരുന്നും മറ്റു സഹായങ്ങളുമെത്തിക്കാൻ രാവും പകലും  ഓടി നടക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ്.  സോഷ്യൽ മീഡിയ വഴിയും  റേഡി യോ  ചാനലുകൾ  വഴിയും  അദ്ദേഹം തൻറെ  പ്രവർത്തനങ്ങൾ വിശദീകരിച്ചു . വര്ഗ്ഗീയതയും രാഷ്ട്രിയവും മാത്രം ചര്ച്ചാവിഷയമായ മുഖപുസ്തകത്തിൽ പാവപ്പെട്ടവര്ക്ക് വേണ്ടിയുള്ള സഹായഭ്യര്ത്ഥനകളുമായി അദ്ദേഹം നിറഞ്ഞു നിന്നു .Muscular dystrophy എന്ന അസുഖം ബാധിച്ച്  ശരീരം തളര്ന്നു അവശനിലയിൽ  കഴിയുന്ന  പള്ളിപ്പുറം സ്വദേശി അബ്ദുൽ അസീസിനെ സഹായിക്കാനായി  എന്നോടും ആവശ്യപ്പെട്ടിരുന്നു  .  മുഖപുസ്തകത്തിൽ  like അടിച്ചു  മാത്രം ചാരിറ്റി  നടത്തുന്നവർക്ക്  ,  ജനങ്ങൾക്കിടയിലേക്ക്   ഇറങ്ങി  പ്രവർത്തിക്കേണ്ടതു എങ്ങനെയെന്നു  കാണിച്ചു കൊടുത്തു .   

   പ്രൈവറ്റ്  പ്രാക്ടീസ്  ഒഴിവാക്കിയി ട്ടാണ് തൻറെ  പ്രവർതതനങ്ങൾക്കുള്ള  സമയം  അദ്ദേഹം  കണ്ടെത്തിയിരുന്നത്  എന്നതാണു  ശ്രദ്ധേയമായ  മറ്റൊരു  കാര്യം . ആദിവാസികൾക്ക്‌ വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപെറ്റാനും അതുവഴി കൂടുതൽ പേരുടെ സഹായമെത്തികാനും അദ്ദേഹത്തിനു കഴിഞ്ഞു. പാവപ്പെട്ടവര്ക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചു പല സ്ഥലങ്ങളും അദ്ദേഹം  സന്ദർശിച്ചു.


    
ഈ തിരക്കു  പിടിച്ച ഓട്ടത്തിനിടയിലും അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിയിരുന്ന രണ്ട് കാര്യങ്ങളു ണ്ടായിരുന്നു .   ഒന്ന് , അദ്ദേഹത്തിന്റെ  വിവാഹം ശരിയാകാത്തതിൽ മാതാവിനുണ്ടായിരുന്ന വിഷമം . രണ്ട് , അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്ന നിരന്തരമായ മാനസിക സമ്മർദ്ദം  . 


ഒരു പക്ഷേ ഈ കാര്യങ്ങളൊക്കെയായിരിക്കും ഒടുവിൽ അദ്ദേഹത്തിന്റെ ഹൃദയം നിലയ്ക്കാൻ കാരണമായതും . തിരുവനന്തപുരത്ത് ഹിയറിംഗ് കഴിഞ്ഞു മടങ്ങുന്നതിനടയിൽ  മരണം അദ്ദേഹത്തെ കവർന്നെടുത്തപ്പോൾ 
 ഇല്ലാതായത്  ഒരു തണൽമരമാണ് , ഒരുപാട്  പേർക്ക്  തണലേകിയ  ഒരു തണൽ മരം . . 




കോഴിക്കോട് മെഡിക്കൽ  കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരെ സംബന്ധിച്ചിടത്തോളം ഒരു യുഗത്തിന്റെ അന്ത്യവും. . .

.
  


 അക്കാദമിക് മികവിനും   , ക്ലിനിക്കൽ  സ്കിൽസിനും   ,  കരിയറിലെ  നേട്ടങ്ങൾക്കുമൊക്കെയപ്പുറം ഒരു ഭിഷഗ്വരനു ഉണ്ടാകേണ്ട ചില മൂല്യങ്ങളുണ്ട് . അതാണു ഷാനവസ്ക്ക തൻറെ  പ്രവർത്തനങ്ങളിലൂടെ കാണിച്ചു തന്നത് . ഞാനുൾപ്പടെയുള്ള യുവഡോക്ടർമാർക്ക് ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം . ചെയ്തു തീര്ക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കി വെച്ചു ഷാനവാസ്ക്ക യാത്രയാകുമ്പോൾ ഒരു കാര്യം തീർച്ച.. ഇനിയൊരിക്കലും സമൂഹത്തിൽ ഇത് പോലൊരു ഡോക്ടർ ഉണ്ടായെന്നു വരില്ല.. എന്നാലും, എന്നെങ്കിലുമൊരിക്കൽ ഷാനവസ്ക്ക സഞ്ചരിച്ച വഴിയിലൂടെ കുറച്ച് ദൂരമെങ്കിലും സഞ്ചരിക്കണം . . ജീവിതമെന്തെന്ന്  പഠിക്കാൻ  വേണ്ടിയെങ്കിലും . .


 "ഉരുകി തീരും മുന്പ്  എനിക്കൊന്ന്  ആളിക്കത്തണം 
എല്ലാ  തിരികളെക്കാളും  പ്രകാശം പരത്തുന്ന 
ഒറ്റത്തിരി യായി . . ."
(മുഖപുസ്തകത്തിൽ  അദ്ദേഹം കുറിച്ചിട്ട  വരികളിലൊന്നു )


8 comments:

Shahid Ibrahim said...

ആദരാന്ച്ചലികള്‍

kaattu kurinji said...

Got answer to so many questions which were haunting from the moment of the news of his demise.. Dr.Niyas..thanks for clearing it...He was on the way of repentance..and it was sincere.

SHAMSUDEEN THOPPIL said...

vedanayode mathram dear

uttopian said...

👍

പ്രവീണ്‍ ശേഖര്‍ said...

Thanks for sharing this truth ..

Manu Manavan Mayyanad said...

"ഉരുകി തീരും മുന്പ് എനിക്കൊന്ന് ആളിക്കത്തണം
എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന
ഒറ്റത്തിരി യായി . . ." എല്ലാം ഇതിൽതന്നെയുണ്ട് .....

റോസാപ്പൂക്കള്‍ said...

ആദരാഞ്ജലികള്‍

നാസര്‍ മുതുപറമ്പ് said...

Allahu poruthu kodukkatteu