എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ

ഫേയ്സ്ബുക്കിലെ പല പേജ് മുതലാളിമാരും 'Like' ചോദിച്ച് വാങ്ങുന്ന രീതീ വളരെ രസകരമാണു.. ഒരു ലൈക്ക് കിട്ടാനായി എന്ത് തരികിട പരിപാടിയും അവർ ഒപ്പിക്കും...  വിവിധ പേജുകളിൽ  വന്ന യഥാർത്ഥ പോസ്റ്റുകളും എന്റെ കഥാപാത്രങ്ങളുടെ മറുപടിയുമാണു "SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ". ഇതിലെ കഥപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണു.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ അത് തിക്ച്ചും മനപ്പുർവ്വം മാത്രമാണു..


SASI & POKER : ഒരു 'Like' ഉണ്ടാക്കിയ കഥ


കഥാപാത്രങ്ങൾ : 
1. പച്ചക്കറികടക്കാരൻ പോക്കർ (വട്ടപ്പേരു: ചക്കമാങ്ങ പോക്കർ) ഫേയ്സ്ബുക്ക് പേര് :  P. O. KER

2.കുടിയൻ ശശി(വിപ്ലവചിന്താഗതിക്കാരൻ കൂടിയാണു)
ഫേയ്സ്ബുക്ക് പേര്: SASIKUMAR

3.ലിസി (കോളേജ് വിദ്യാർത്ഥിനി,മോഡേൺ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ..)
ഫേയ്സ്ബുക്ക് പേര്:  LISY ANGEL


എഴുതിയത് : ഞാൻ തന്നെ

കടപ്പാട് : ശശിയുടെ മുഖത്ത് ഇടത്തേഭാഗത്ത് രണ്ടെണ്ണം ( ബ്ലേഡ് തോമയുടെ വക)

ഏവരേയും ഫേസ്ബുക്ക് പഞ്ചായത്തിലേക്ക് ക്ഷണിക്കുന്നു..


#'അച്ഛനെ ഇഷ്ടമുള്ളവർ Like ചെയ്യുക'

ലിസി : love you dad..
പോക്കർ : ഞമ്മടെ ബാപ്പാനെ ഞമ്മൾ കണ്ടിട്ടില്ലാട്ടാ.. അതു കൊണ്ട് അനക്ക് ഞമ്മൾ Like തരൂലാ..
ശശീ: അച്ഛനാണത്രെ.. അച്ഛൻ.. കുഞ്ഞുനാളിൽ അച്ഛനെ കാണണം, അച്ഛനെ കാണണം.. എന്ന് വാശിപിടീച്ച് കരയുമ്പോൾ പള്ളിയിൽ അച്ഛനെ കാണിച്ച് തരുമായിരുന്നു എന്റെ പൊന്നമച്ചീ..
# അമ്മയെ സ്നേഹിക്കുന്നവർ Like ചെയ്യുക
ലിസി : miss you mom..
പോക്കർ: ഞമ്മ്ടെ ഉമ്മാന്റെ കാലിന്റെ അടിയിലല്ലെ ഞമ്മടെ സ്വർഗ്ഗം.. അതു കൊണ്ട്  ഞമമള് ഒരു Like ഇട്ടു
ശശി : ഞാനൊരു പത്തുമിട്ടു..
# മുത്തശ്ശിയുടെ കഥകൾ MISS ചെയ്യുന്നവർ Like ചെയ്യുക
ലിസി : I want my childhood days back..
പോക്കർ : ഞമ്മടെ വല്യുമ്മ ഞമ്മക്ക് കഥ പറഞ്ഞ് തന്നില്ലട്ടാ..
ശശി : ഇപ്പോഴത്തെ മുത്തശ്ശിമാർക്ക് ടി വി സീരിയൽ കാണാനല്ലേ നേരമുള്ളൂ..# വേലക്കാരിയെ ഇഷ്ടമുള്ളവർ Like ചെയ്യുക..

ലിസി : ha ha ha.. funny..
പോക്കർ : ഞമ്മൾ Like അടിച്ച കാര്യം ബീപാത്തു അറിയണ്ടട്ടാ..
ശശി : വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി..
#'അമ്മയുടെ കയ്യിൽ നിന്നും തല്ലു വാങ്ങിയവർ  Like ചെയ്യുക'

ലിസി : for reaching late at home..
പോക്കർ : അമ്മദ് ഹാജിന്റെ വളപ്പിന്ന് തേങ്ങ മോഷ്ടിച്ചതിന് ചെറുപ്പത്തിൽ ഞമ്മക്ക് ഉമ്മാടെ തല്ല് കിട്ടീക്ക്ണ് ട്ടാ..
ശശി : തല്ല് കിട്ടിയത് എനിക്കും.. Like നിങ്ങൾക്കും.. ഇവിടെ സോഷ്യലിസമെവിടേ.. ആഗോളവത്കരണമെവിടെ.. പേജ് മുതലാളിത്തത്തിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..# ചേട്ടനോടോ ചേച്ചിയോടോ സ്നേഹം ഉള്ളവർ Like ചെയ്യുക

ലിസി : love u soooo much bro..
പോക്കർ : ഓനോട് ഞമ്മളു കുറച്ച് കായി ചോയിച്ചിട്ട് ഓനു തന്നീല്ലാട്ടാ..
ശശീ : ഇന്നലെ കള്ള് വാങ്ങി തന്ന കുട്ടപ്പൻ ചേട്ടനു മൂന്ന് Like..# സ്കൂളിൽ വെച്ച് ഉച്ചകഞ്ഞി കുടിച്ചവർ Like ചെയ്യണം..

ലിസി : ewwwww.. I don't like kanji..
പോക്കർ : ഞാനും ഞമ്മടെ പുള്ളാരും മൂന്ന് നേരം കഞ്ഞിയല്ലെ..
ശശി : Like ചോദിച്ചപ്പോഴേ മനസ്സിലായി ഇവനൊരു കഞ്ഞിയാണെന്നു.. Like പുഴുങ്ങി തിന്നാൽ വിശപ്പ് മാറോ.??


# യുദ്ധത്തിൽ രക്തസാക്ഷിയായ ഈ ജവാനു ഒരു Like കൊടുക്കൂ..(1 like = 1 salute)

ലിസി: ...... ( No response)
ശശീ : ലാൽ സലാം..
പോക്കർ : ഞമ്മക്ക് ഉസിരുള്ളോനെ പെരുത്തു ഇഷ്ടാണു.. കാരണം ഞമ്മളും ഒരു ഉസിരുള്ളാളാണു.. ഞമ്മടെ  ഉമ്മാനെ കേറി പിടിച്ച റേഞ്ചർ സായിപ്പിനെ 'പടച്ചോനെ കാത്തോളീ'ന്ന് പറഞ്ഞ് ഒറ്റ വെട്ടായിരുന്നു ഞമ്മളു.. അപ്പോ തന്നെ പോലീസ്കാരു  വന്ന് ഞമ്മടെ കയ്യിൽ വിലങ്ങ് വെച്ചിട്ട് പറയാണു " വല്ലാത്തൊരു ധൈര്യം തന്നെ പഹയാ അനക്ക്.. ജ്ജ് പോക്കരല്ല.. PRISONER' ആണ്ന്ന്..

#'ക്യൂ'വിൽ 'കുടുങ്ങി'യ മലയാളഭാഷയുടെ 'BRAND AMBASSADOR 'ഉം  ഏഷ്യാനെറ്റിന്റെ വിപ്ലവകാരിയായ അവതാരികയുമായ യുവതിയുടെ മുഖത്തടിക്കണമെങ്കിൽ ഒരു Like അടിച്ചാൽ മതിയത്രെ.. 1 like = 1 slap

ലിസി: I won't slap her .. I love Idea star singer..
പോക്കർ : ആഹ.. എന്നാൽ ഞമ്മടേ കെട്ട്യോൾക്ക് ഇരിക്കട്ടേ രണ്ട് like
ശശി : അങ്ങനെയെങ്കിൽ എന്റെ വക ഒരു ആഞ്ഞ് like.. ബിവറേജസ് കോർപ്പറേഷനു മുന്നിൽ ഞാനെത്രെ മാന്യമായാണു ക്യു നിൽക്കുന്നത്..
# സ്കൂൾ വിട്ടതിനു ശേഷം BUS STOP'ൽ നിന്ന് വായനോക്കിയവർ Like ചെയ്യൂ..

ലിസി : those days were awesome
പോക്കർ : ഞമ്മക്ക് ബസ്സിൽ പോണത് പേടിയാണു ഹമുക്കേ..
ശശീ : സ്കൂളിനുശേഷമുള്ള പാർട്ടി ക്ലാസിൽ വൈകിയെത്തിയാൽ കട്ടൻ ചായയും പരുപ്പ് വടയും തീർന്നുപോകും.. ചൈനയിൽ എന്ത് സംഭവിച്ചു.. പോളണ്ടിൽ എന്ത് സംഭവിച്ചു.. BUS STOP'നെ കുറിച്ചൊരക്ഷരം മിണ്ടിപോകരുത്..

# ഒരിക്കലേങ്കിലും പ്രേമിച്ചവർ Like ചെയ്യൂ

ലിസി :  :-):-):-)
പോക്കർ : പ്രേമിക്കണം എന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു സിംഗത്തിന്റെ പുരയിലായിരുന്നു.. ഉസ്താദ് കുഞ്ഞാലി ബിസ്മില്ലാ ഖാൻ.. പ്രേം നസീറിനെ മനസ്സിൽ ധ്യാനിച്ച് മൂപ്പരുടെ മോളു ലൈലയേ ഞമ്മളൊന്ന് sight അടിച്ചു.. മുഴിമിക്കാൻ നിന്നില്ലാ.. മൂപ്പരു ഞമ്മളെ ചുമരിനോട് ചേർത്ത് പിടിച്ച്..ഒരു രണ്ട് തൊഴിയാണു.. ഒടുവിൽ മൂപ്പരുടെ കണ്ണിൽ ഒരു പിടി മുളക്പൊടി വാരിയിട്ട് നാട് വിട്ടൂ.. ഇപ്പൊഴും തീരാത്ത പ്രണയം.. ശബ്നോം കി സിന്ദ്കി.. കുച് കുച് ഹൊത്താ ഹെ...
ശശി : പ്രണയവും വിവാഹവുമെല്ലാം ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതല്ലേ.. എനിക്കും എന്റെ അച്ഛനെ പോലെ ഒരു Bachelor ആകാനാണു ആഗ്രഹം..!!# 'ഇന്നു കുളിച്ചവർ Like ചെയ്യുക..' (കഴിഞ്ഞ ആഴ്ച്ച ഒരു പേജിൽ കണ്ടത്)

ലിസി : 2 times..
പോക്കർ :പ്ഫാ.. കള്ള ഹിമാറേ.. ഞമ്മക്ക് കുളിച്ചാൽ ജലദോഷം പിടിചൂന്ന് അറിയൂലെ അനക്ക്..
ശശി : ചുടുവെള്ളത്തിൽ കുളിച്ചതു കൊണ്ട് കുഴപ്പമുണ്ടോ..ഇതൊക്കെ സഹിക്കാമെന്നു വിചാരിക്കുമ്പോൾ ദെ കിടക്കുന്നു അടുത്തത്.. മാജിക് കാണണോ  ? എങ്കിൽ ഇതിനു താഴെ 'like' അടിച്ച് '8' എന്നു comment ചെയ്യൂ.. ഇതു കേട്ടപാടേ സ്കൂളിൽ പോകുന്ന ഇക്രുമോൻ മുതൽ സി സി അടയാനായ അപ്പുപ്പൻ വരെ like ചെയ്യുന്നത് കാണാം..  ഇതുപോലെയുള്ള തരികിടകളൊക്കെ ഒപ്പിച്ച് കഷ്ടപ്പെട്ട് പേജ് മുതലാളിമാർ like വാങ്ങുന്നത് കാണുമ്പോൾ ഞാൻ അറിയാതെ ചോദിച്ച് പോകുകയാണു.. " ഈ 'LIKE'കൾ റേഷൻ കടയിൽ കൊടുത്താൽ അരി കിട്ടുമോ ?? "


ഇതൊക്കെ എഴുതുമ്പോഴും സ്വാഭാവികമായി ഞാനും ഒരു Like പ്രതീക്ഷീക്കുകയില്ലേ..?!!

9 comments:

Arif Bahrain Naduvannur said...

ലൈക് കൊണ്ട് ചിലപ്പോൾ ബിരിയാണി കിട്ടിയാലോ? ഇനിയും എഴുതണം, ഹ്യൂമർ നന്നായി വർക്കൌട്ടായി..

നവാസ് ഷംസുദ്ധീൻ said...

കിടക്കട്ടെ നമ്മൾടെ വകയുമൊരു ലൈക്ക്...

ഷാജു അത്താണിക്കല്‍ said...

hahhaa
ഇനി ലൈകിയില്ലാ എന്ന് പറഞ്ഞ് മെസ്സേജ് അയക്കരുത് ഹ്ഝിഹിഹി

Vishnulal Uc said...

Likee

Sangeeth vinayakan said...

ലൈക്‌ തന്നിരിക്കുന്നു പഹയാ....

shamna said...

ente vakayum irikkatte oru like
(y)

Anitha Kappadan Govindan said...

ലൈക് ഉണ്ടാക്കാനും വേണം മിടുക്ക്, ഇല്ലേ,ഡോക്ടറെ?
നല്ല ഹ്യൂമര്‍. മറ്റു പോസ്റ്കളും സമയം പോലെ വായിക്കാ. ആശംസകള്‍

മിനി പി സി said...

നല്ല കാര്യങ്ങള്‍ക്ക് ഒരു ലൈക്‌ കൊടുക്കാന്‍ പലര്‍ക്കും മടിയാ .മജോരിട്ടി ആളുകളും സ്വന്തം ഫ്രണ്ട്സ്‌ ....അങ്ങനെ .........അങ്ങനെ മുഖം നോക്കിയെ ലൈക്‌ ചെയ്യൂ ,പിന്നെ ലേഡിസിനൊക്കെ ലൈക്‌ ചെയ്യുമെന്ന് പറയുന്നത് വെറുതെയാട്ടോ!ഡോക്ടര്‍ക്ക് എന്തായാലും ഞാന്‍ ഒരു ലൈക്‌ തന്നിരിക്കുന്നു .

ദിവ്യ.സി.എസ് said...

കൊള്ളാം.... ലൈക്ക് :D