എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

അണയാത്ത ദീപം (ഭാഗം 2)



1994 , സെപ്റ്റെംബർ 25 നു വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് നാലാം നമ്പർ  ഹോസ്റ്റലിൽ എത്തുമ്പോൾ ഒരു പുതിയ കരിയർ തുടങ്ങുകയായിരുന്നു.

എന്റെ ജീവിതമാർഗ്ഗം ഇവിടെ ഉരുത്തിരിയുന്നു.
  

ജനങ്ങളെ സേവിക്കാനുള്ള ഒരു വലിയ വഴി തുറക്കപ്പെടുന്നു.

  സ്ങ്കീർണമായ മനുഷ്യനെ കുറിച്ച് പഠിക്കാൻ അവസരങ്ങൾ.

   തുച്ചമായ 40ഉം 50ഉം ക്ലാസ്സ് മേറ്റ്സിനു പകരം 200 ഓളം കുട്ടികൾ ഒറ്റ ക്ലാസ്സിൽ . . വിവിധ മതസ്ഥരുമായി ഹോസ്റ്റലിലും ജീവിതത്തിലും അടുത്തിടപഴകാനുള്ള അവസരം . . തുടങ്ങി.. തുടങ്ങി..

   നേരാം വണ്ണം പോയാൽ  4.5 വർഷമാണു. ഒരു വർഷം ഹൗസ് സർജൻസി.

  ആദ്യത്തെ ഒന്നര വർഷം അടിസ്ഥാന ശാസ്ത്രമാണ്. മനുഷ്യശരീരം, ശരീരപ്രവർത്തനങ്ങൾ എന്നിവ ശവം കീറി പഠിക്കലടക്കം.

   ഹോസ്റ്റലുകളിലെ സീനിയർമാരുടെ മുറികളിൽ ആയിരുന്നു ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽ. പാട്ടുപാടലും ഡാൻസ് ചെയ്യലും അഭിനയിക്കലും തുടങ്ങി, ഉപദ്രവകരവും രസകരവും അല്ലാത്തതുമായ റാഗിങ്ങുകൾ. രണ്ട് മാസത്തോടെ ആ പുകിലുകൾ അവസാനിച്ചു.



   ഹോസ്റ്റലിൽ നിന്ന് വൈകീട്ട് കാണണം എന്നു പറഞ്ഞ സീനിയറിൽ നിന്ന് മുങ്ങി ടൗണിൽ എത്തിയപ്പോൾ അതേ സീനിയറിന്റെ തല തൊട്ട് മുന്നിൽ..! അയാളെ കാണാതെ മുങ്ങി, അവസാനം രക്ഷപ്പെടാൻ തിയേറ്ററിൽ കയറി എതോ സിനിമയും കണ്ടു എന്നതിലെത്തിയിരുന്നു റാഗിങ്ങിന്റെ പേടി.


   ഒരു വർഷം കഴിഞ്ഞപ്പോൾ കാമ്പസിൽ പുതിയ വാർത്ത. മെഡിക്കൽ സമരം വരുന്നു.

   ഞങ്ങളാണെങ്കിൽ 2nd average exam ന്റെ വക്കത്ത്.

   പരീക്ഷ എന്നത് എതൊരു ഒന്നാം വർഷ വിദ്യാർത്ഥിക്കും പേടിസ്വപ്നമാണ്. എന്ത് സമരമായാലും ഞങ്ങൾ തയ്യാർ. പരീക്ഷ പോയിക്കിട്ടുമല്ലോ.

   മുമ്പ് സമരമനുഭവിച്ച പലരും പറഞ്ഞു "course lag ചെയ്യും, സമരം വിജയിക്കില്ല. "

   38th batch full support. കാരണം പരീക്ഷ.

   സജീവമായി സമരരംഗത്ത്. എന്നും ബസ്സിൽ ടൗണിലേക്ക്. പ്രകടനം, മുദ്രവാക്യം,

   ധർണ്ണ, നിരാഹാരം, കമ്മീഷനറുടെ ഓഫീസിൽ ഒപ്പിടൽ, പേരു മാറ്റിപ്പറയൽ, പിരിയൽ
    ജീവിതം സുഖം, സുഖകരം. പഠനമില്ല, പരീക്ഷയില്ല, സമരം നീണാൾ വാഴട്ടെ.

   അന്ന് RDO ഓഫീസ് മാര്‍ച്ച്‌  ആയിരുന്നു. നേതാക്കന്മാർ എന്തൊക്കെ
തീരുമാനിച്ചിരുന്നോ ആവോ ? വികാരത്തോടെയും ആവേശത്തോടെയും മാർച്ച്.

   പോലീസ് ലാത്തി വീശി. കുട്ടികൾ കല്ലെറിഞ്ഞു. അസി. കമ്മീഷണർക്ക് പരുക്ക്.

   ആവേശം മൂത്ത് ഞങ്ങൾ മെയിൻ റോഡ് പിക്കറ്റ് ചെയ്തു. പോലിസ് എടുത്ത്

   ബസ്സിലിട്ടു. ബസ്സ് ഞങ്ങളേയും കൊണ്ടോടി. സാധാരണ നിർത്താറുള്ള കമ്മീഷണറുടെ ഓഫീസിൽ നിർത്തുന്നില്ല, അല്പം പന്തികേട് തോന്നി.

            ഇറങ്ങിയത് കസബ സ്റ്റേഷനിലാണ്. എല്ലാവരും ലോക്കപ്പിൽ..! രാവിലെ കാര്യമായി കഴിച്ചില്ല. മാർച്ചിന്റെ ക്ഷീണവും. പേരു ചോദിക്കുന്നില്ല.പോലീസുകാർ മൈന്റെ   ചെയ്യുന്നില്ല. ഉച്ചക്കു ഫോട്ടോ എടുത്തു.

         വിശക്കുന്നു എന്നു പറഞ്ഞപ്പോൾ ഒരു ചായയും പഴമ്പൊരിയും .വൈകീട്ട് കോടതിയിൽ പോയിട്ടു പോകാമെന്നു പറഞ്ഞു. ഹാവൂ വൈകീട്ട് പോകാം.

   5.30 മണിക്ക് കോടതിയിൽ.

   ഞങ്ങൾ 74 പേർ പ്രതീക്കൂട്ടിൽ .16 പെൺകുട്ടികൾ മജിസ്ട്രേറ്റ് കയറി. "NO BAIL"

   അറിയാതെ പൊട്ടികരഞ്ഞു പോയി.

   NO BAIL അഥവാ ജയിൽ.

  ജീവിതത്തിലെന്തൊക്കെയോ മിന്നി. പിന്നെ കൂടെയുള്ളവരെ കണ്ടപ്പോൾ ആശ്വാസം. 8 മണിക്ക് പുതിയ ജയിലിൽ.

   വിശപ്പ് മൂർദ്ധന്യത്തിൽ ചോര കിട്ടിയാലും കുടിക്കുന്ന ദാഹം. ജയിലിൽ നിന്നു ചൂടുള്ള കഞ്ഞിയും തേങ്ങാചമന്തിയും.

   ജീവിതത്തിൽ ഏറ്റവും രുചി ആസ്വദിച്ച ഭക്ഷണം.

   പിറ്റേന്ന് ശനി, ഞായർ, ജയിൽ ജീവിതം തീർച്ച. തിങ്കളായ്ച ജാമ്യം കിട്ടിയാൽ... പല നേതാക്കന്മാരും ജയിലിൽ വന്നു.. ടി കെ ഹംസ, പ്രേമജം..

   ജയിലിൽ മൂന്നു നേരം ഭക്ഷണം, രാവിലെ എന്നും ചപ്പാത്തി (??)യും, തേങ്ങാചമന്തിയും..

   കാച്ചിനിനാട്ടുകാരനായ എനിക്കു എന്തും പോകും. പല ചോക്ലേറ്റ് പയ്യന്മാർക്ക് അതൊന്നും ശരിയായില്ല. നമ്മൾക്ക് ലാഭം. രാത്രി ഭക്ഷണം 5.30നേ റെഡി. 6 മണിക്ക് ഗെയിറ്റടവ്.

   രാവിലെ 6 മണിക്ക് ഫയൽ വിളിയുണ്ട്. ഉണർന്ന് എണ്ണം പറയണം.

   തിങ്കളഴ്ച 5.30നു വിവരമറിഞ്ഞു. ജാമ്യം കിട്ടി. ടൗണിലൂടെ വിരോചിതമായ പ്രകടനം. സമരം വീണ്ടും നീണ്ടു. വിജയിച്ചില്ല. ആന്റ്ണി വിദഗ്ധമായി ഒതുക്കി.

നമ്മുടെ പഠനം പോയതു മാത്രം മിച്ചം.

   പക്ഷേ, ദൈവവും ഭാഗ്യവും എന്നെ എപ്പോഴും തുണച്ചിരുന്നു.

   ഫസ്റ്റ് ക്ലാസ് ഓടെ പാസ് ആയി.

   രോഗികളുടെ ലോകത്തേക്ക്.. 2nd MBBS അഥവാ മൂന്നാം വർഷത്തിലേക്ക്  കടക്കുമ്പോൾ ജീവിതം വേർതിരിയുന്നു. ക്ലാസ്മുറികളിൽ നിന്ന് വാർഡുകളിലേക്ക്

   Specimen'കളിൽ നിന്നും മനുഷ്യരിലേക്ക്.   ജൂനിയറിൽ നിന്നും സീനിയറിലേക്ക്. പുതിയ രോഗങ്ങൾ കാണുന്നു. രോഗലക്ഷണങ്ങൾ പഠിക്കുന്നു.രോഗിയിലെ രോഗാവസ്ഥകൾ നിരീക്ഷിക്കുന്നു. ശ്രവിക്കുന്നു.

   ഒരവസ്ഥയിൽ ഓരോ രോഗത്തിനും താനടിമയാണോ എന്ന സംശയരോഗവും വന്നു പോകുന്നു. THIRD YEAR SYNDROME..!

   മൂന്നാം വർഷവിദ്യാർത്ഥികൾക്ക് മുന്നിൽ രോഗികളെന്നത് ഉപകരണങ്ങൾ മാത്രമാണ്. പുസ്തകത്തിൽ വായിക്കുന്നത് പരീക്ഷിച്ചറിയാനുള്ള യന്ത്രങ്ങൾ. അവരിലേക്ക്   അതിന്റെ കൂടെ മാനവികത പകരുന്നവരാണ്, പകരേണ്ടവരാണ് സീനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരും. 3, 4 , 5 വര്‍ഷങ്ങള്‍ പുസ്തകങ്ങൾക്കിടയിലും രോഗികൾക്കിടയിലുമായി മുമ്പോട്ട് നീങ്ങി.പരീക്ഷകളിലെല്ലാം ദൈവാനുഗ്രഹത്താൽ ഫസ്റ്റ് ക്ലാസ് ലഭിച്ചു. സാമൂഹ്യപ്രവർത്തനം രക്തത്തിൽ അലിഞ്ഞു ചേർന്നതിനാൽ അതും അതിന്റെ ഭാഗമായി നടന്നു.

   National Service Scheme ന്റെ സജീവപ്രവർത്തകനായി

   എക്സിക്യൂട്ടിവ് മെമ്പർ ആയി

   Kerala Blood Donors Forum എന്ന സംഘടനയിൽ സജീവമായി തുടങ്ങി. പാവപ്പെട്ട , സഹായികളില്ലാത്ത രോഗികൾക്കും , ബന്ധുക്കളെ എത്തിക്കാൻ സാധിക്കാത്ത അത്യാവശ്യ രോഗികൾക്കും രക്തം ദാനം ചെയ്യാൻ ഉള്ള സംഘടന. ക്ബ്ദ്ഫ് സെക്രട്ടറിയായി. ധാരാളം Grouping കാമ്പുകൾ, Donation കാമ്പുകൾ ബ്ദ്ഫ് lectureകൾ നടത്തി. കാമ്പസിൽ നന്നായി നടന്നിരുന്ന പാവപ്പെട്ടവർക്ക് മരുന്ന് നൽകുന്ന Drug Bank ഒന്നായി സഹകരിച്ച് പ്രവർത്തിച്ചു.


   വിദ്യാർത്ഥി ജീവിതം കഴീഞ്ഞു.

   ഹൗസ് സർജൻ ആകുമ്പോൾ ആദ്യമായി ഞാൻ ഡോക്ടർ എന്ന് അഭിസംബോധന ചെയ്യപ്പെട്ടു തുടങ്ങി. 200 പേരുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡണ്ടുമായി . ഹൗസ് സർജൻസിനു വേണ്ടി training പ്രോഗ്രാം (CITAS 17 sessions) seminars, വിവിധ issueകളിൽ ഇടപ്പെടൽ. അങ്ങനെ HSA ആ വർഷം കാമ്പസിൽ അറിയപ്പെട്ട ഒരു body ആയി.  HSA പ്രസിഡണ്ട്‌ എന്ന പേരിൽ ധാരാളം വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനും എനിക്ക് സാധിച്ചു.

ഹൗസ് സർജൻസിക്ക് ശേഷം എന്ത് ?

   PG എന്നതാണ് ഏതൊരു average MBBS graduate ന്റെയും ഉത്തരം. എനിക്കും  മറ്റൊരു ഉത്തരമില്ല. MD medicine, pediatrics തുടങ്ങിയ വലിയ ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും എന്നെപ്പോലെ ഒരു average studentൽ അതൊന്നും നടപ്പില്ല എന്നത് തന്നെ ആയിരുന്നു എന്റെ വിശ്വാസം. ഒരു വർഷം പഠിച്ചാൽ maximum ഒരു DCH. അല്പം GP. സാമൂഹ്യ പ്രവർത്തനം. അത്ര തന്നെ.


   കുറച്ച് കാലം GP അടിക്കണം.  MBBS പഠിച്ചത് പ്രാവർത്തികമാക്കണം.

   Fathima Hospital, Nirmala Hospital, TP's Hospital Feroke, MKH Hospital ഇവയെല്ലാം ചെറിയ തുരുത്തുകളായി .
. .

No comments: