എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .
Showing posts with label അണയാത്ത ദീപം. Show all posts
Showing posts with label അണയാത്ത ദീപം. Show all posts

അണയാത്ത ദീപം (ഭാഗം 1)

ഡോ. അഹമ്മദ് സിറാജ്. . എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള ഒരു വ്യക്തിത്വം. . എന്‍റെ വഴിയില്‍ എനിക്കുമുമ്പേ  സഞ്ചരിച്ച  ഒരു ദിവ്യവെളിച്ചം. . ഒടുവില്‍ ഒരു നിഴല്‍ പോലെ എങ്ങോ മറഞ്ഞുപോയ  ഒരു ജീവിതം. . അതാണ്‌ ഇന്ന് എന്‍റെ മനസ്സിൽ സിറാജ്ക്കാ. .

   കോഴിക്കോട് മെഡിക്കല്‍ കോളജിലെ അദ്ദേഹത്തിന്‍റെ പഴയ സഹപാഠികൾ ചേര്‍ന്ന് ഒരു അനുസ്മരണ പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത്. പിന്നീടാണ് ഞാന്‍ അറിയുന്നത്,  അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഞാന്‍ പഠിക്കുനതിനു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചു പുറത്തിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന്. സ്കൂള്‍ അലുംനി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.

അണയാത്ത ദീപം (ഭാഗം 2)



1994 , സെപ്റ്റെംബർ 25 നു വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് നാലാം നമ്പർ  ഹോസ്റ്റലിൽ എത്തുമ്പോൾ ഒരു പുതിയ കരിയർ തുടങ്ങുകയായിരുന്നു.

എന്റെ ജീവിതമാർഗ്ഗം ഇവിടെ ഉരുത്തിരിയുന്നു.
  

ജനങ്ങളെ സേവിക്കാനുള്ള ഒരു വലിയ വഴി തുറക്കപ്പെടുന്നു.

  സ്ങ്കീർണമായ മനുഷ്യനെ കുറിച്ച് പഠിക്കാൻ അവസരങ്ങൾ.

   തുച്ചമായ 40ഉം 50ഉം ക്ലാസ്സ് മേറ്റ്സിനു പകരം 200 ഓളം കുട്ടികൾ ഒറ്റ ക്ലാസ്സിൽ . . വിവിധ മതസ്ഥരുമായി ഹോസ്റ്റലിലും ജീവിതത്തിലും അടുത്തിടപഴകാനുള്ള അവസരം . . തുടങ്ങി.. തുടങ്ങി..

   നേരാം വണ്ണം പോയാൽ  4.5 വർഷമാണു. ഒരു വർഷം ഹൗസ് സർജൻസി.

  ആദ്യത്തെ ഒന്നര വർഷം അടിസ്ഥാന ശാസ്ത്രമാണ്. മനുഷ്യശരീരം, ശരീരപ്രവർത്തനങ്ങൾ എന്നിവ ശവം കീറി പഠിക്കലടക്കം.

   ഹോസ്റ്റലുകളിലെ സീനിയർമാരുടെ മുറികളിൽ ആയിരുന്നു ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽ. പാട്ടുപാടലും ഡാൻസ് ചെയ്യലും അഭിനയിക്കലും തുടങ്ങി, ഉപദ്രവകരവും രസകരവും അല്ലാത്തതുമായ റാഗിങ്ങുകൾ. രണ്ട് മാസത്തോടെ ആ പുകിലുകൾ അവസാനിച്ചു.

അണയാത്ത ദീപം (ഭാഗം 3)


 2001ൽ വീണ്ടും പുതിയ ഒരു ജീവിതത്തിലേക്ക്. കോഴിക്കോടു മെഡിക്കൽ കോളജിലെ MSS വിശ്രമകേന്ദ്രം. ലക്ഷ്യം എന്ട്രൻസ് പഠനം മാത്രം. കൂട്ടിനു കുറച്ച് സുഹൃത്തുക്കളും.
ഒരു വെല്ലുവിളിയുടെ ആരംഭം. പഠനം, ഭക്ഷണം, അല്പം കത്തി.

 സാമൂഹ്യപ്രവർത്തനങ്ങൾക്ക് വിട. വളരെ ആഗ്രഹിച്ച ഗുജറാത്ത് ഭൂകമ്പ ടീമിൽ പോലും പോയില്ല. ദൈവത്തിലർപ്പിച്ച് ഏഴ് മാസം നീണ്ട കഠിനാദ്ധ്വാനം.


MSS ജീവിതം ധന്യമായിരുന്നു. ലക്ഷ്യം സഫലീകൃതമായിരുന്നു.

MD Entrance ൽ ആറാം റാങ്ക് കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്. എന്റെ മേന്മയൊന്നുമല്ല. ദൈവത്തിനു സ്തുതി. ഏത് കോഴ്സും എടുക്കാം .
വീട്ടുക്കാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും സന്തോഷമാർന്ന വിളികൾ.
ഞാൻ എല്ലാവരെയും പരിഗണിച്ചു. ഒരു മിഠായി കൊണ്ടെങ്കിലും.

Result വന്ന ദിവസം Alumni day ആണ്. 38th batch ന്റെ വക ലൈബ്രറിയിലേക്ക് ക്ലോക്ക് നൽകുന്ന ദിവസം. റാവു സാർ ധാരാളം എന്നെ കുറിച്ചു പറഞ്ഞു. എനിക്ക് പുതിയ ഒരു postഉം , Executive member, Alumni Association .

വന്ന വഴി മറക്കരുതല്ലോ... Under graduate lifeൽ എനിക്ക് വഴി തെളിച്ച ധാരാളം പേരുണ്ട്. അധ്യാപകരും അല്ലാത്തവരും.