എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

Caffe sospeso ('SUSPENDED COFFEE')

     Caffe sospeso ('SUSPENDED COFFEE') എന്ന ആശയത്തെ കുറിച്ച് ആരെങ്കിലും  കേട്ടിട്ടുണ്ടോ..?? ഈ അടുത്ത കാലത്ത് Internet'ലൂടെ പ്രചരിച്ചു   കൊണ്ടിരിക്കുന്ന  ഒരു ആശയമാണിത് . യൂട്യൂബിൽ  http://www.youtube.com/watch?v=srHcGFwoO3o   എന്ന ലിങ്കിൽ  ഇതുമായി ബന്ധപ്പെട്ട  ഒരു short film കാണാം. ഒരാൾ ഒരു ഭക്ഷണശാലയിൽ കയറുന്നു. അയാൾക്ക് ആവശ്യമായ ഒരു കാപ്പിക്ക് പുറമേ അയാൾ രണ്ട് കാപ്പി കൂടി ഓർഡർ ചെയ്യുന്നു . അതിന്റെ കാശ് മുൻകൂറായി കൊടുക്കുകയും ചെയ്യുന്നു. അയാൾ അയാളുടെ കാപ്പി കുടിക്കുകയും ബാക്കിയുള്ള രണ്ടെണ്ണം 'SUSPENDED' ആയി വെയ്ക്കുകയും ചെയ്യുന്നു . ഇതു പോലെ ഭക്ഷണസാധനങ്ങളും 'SUSPENDED' ആയി വെയ്ക്കാം. നിർധനരും യാചകരുമൊക്കെ ഒരു നേരത്തേ ഭക്ഷണത്തിനായി ആ ഭക്ഷണശാലയിലെത്തുമ്പോൾ അവർക്ക് ആ കുട്ടത്തിൽ നിന്നു ഭക്ഷണം സൗജന്യമായി എടുത്തു കൊടുക്കുകയും ചെയ്യുന്നു.  ഇതാണു Caffe sospeso ('SUSPENDED COFFEE') എന്നത് കൊണ്ടുദ്ദേശിക്കുന്നതു. ഈ ആശയത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണു പറയപ്പെടുന്നത്.. ഇറ്റലിയിലെ നാപ്പിൽസ്കാരാണു ആദ്യമായി ഈ രീതിയിൽ ഭക്ഷണങ്ങൾ മാറ്റി വെച്ചിരുന്നത്. അത് അവർക്ക് ഭാഗ്യം കൊണ്ടുവരുമെന്നുള്ള ഒരു വിശ്വാസം കൂടി ഉണ്ടായിരുന്നത്രെ..


   കഴിഞ്ഞ കൂറെ വർഷങ്ങളായി ക്രിസ്മസ് സമയത്ത് മാത്രമേ ഈ രീതിയിൽ ഭക്ഷണം മാറ്റി വെയ്ക്കാറുള്ളു.. എന്നാൽ 2008ൽ ഇറ്റാലിയൻ എഴുത്തുകാരനായ Luciano De Crescenzo തന്റെ ലേഖനങ്ങൾക്ക് 'caffe Suspeso' എന്ന പേരിട്ടതോടെ ഈ ആശയം ഒരിക്കൽ കൂടി പുനർജ്ജനിക്കുകയായിരുന്നു.. ബൾഗേറിയ, മെൽബൺ, റഷ്യ, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലും കഫേ'കൾ ഇതേ ആശയവുമായി മുന്നോട്ട് വന്നു.. അങ്ങനെ വെയ്ക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ആനുകല്യങ്ങളും നൽകി.. 2013 ഏപ്രിലിൽ ബ്രിട്ടനിലെ 'STARBUCKS' ഈ ആശയത്തെ മുൻ നിർത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നത് മാധ്യമശ്രദ്ധ പിടി ച്ചു പറ്റിയിരുന്നു.
   
      എല്ലാ നാട്ടിലും ഇത് പോലെ ചിന്തിക്കുന്നവർ ഉണ്ടായിരുന്നെങ്കിൽ ലോകത്തെവിടെയും ആരും പട്ടിണി കിടക്കേണ്ടി വരില്ല.. ഇന്നത്തെ കാലത്ത് പാവപ്പെട്ടവന്റെ പാത്രത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പഴങ്ങൾ പണക്കാരുടെ 'SHAMPOO'വിൽ ഉണ്ട്. 100 കോടി മനുഷ്യർ പട്ടിണി കിടക്കുന്നു എന്ന് നമ്മൾ പറയുമ്പോൾ തന്നെ മറ്റൊരു നൂറ് കോടി ആളുകൾ അമിതഭാരത്തിനുടമകളാണെന്ന അപ്രിയ സത്യം നമ്മൾ മറന്നു പോകുന്നു.. 'I saw few die of hunger; of eating, a hundred thousand' എന്നത് സാക്ഷാൽ ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകളാണു.. സ്വർഗ്ഗം മോഹിച്ചോ, നരകം പേടിച്ചോ അല്ല.. മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കി അവർക്ക് ഭക്ഷണം നൽകാൻ ഒരാൾ തയ്യാറായാൽ അതിനേക്കാൾ ശ്രേഷ്ഠമായ ഒരു കാര്യം ഈ ഭൂമിയിൽ വേറെയില്ല.. കഴിക്കുന്നവരുടെ മനസ്സാണ് നിറയേണ്ടതെന്നു മലയാളികളെ പഠിപ്പിച്ച 'ഉസ്താദ് ഹോട്ടൽ' പിറന്ന നമ്മുടെ കോഴിക്കോടിന്റെ മണ്ണിലെങ്കിലും 'caffe sospeso' പോലെയുള്ള ആശയങ്ങളുമായി ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോവുകയാണു..

5 comments:

Unknown said...

മനോഹരമായ ഒരു ആശയം..
ഇത് മറ്റെവിടെയാ വായിച്ചത്..എഫ് ബി യിൽ സ്റ്റാറ്റസ് ആക്കിയിരുന്നോ..

Dr. Niyaz Mohammed said...

ആക്കിയിരുന്നു.. കുറച്ചു പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി..

നിസാരന്‍ .. said...

മുന്‍പ് കേട്ടിട്ടുള്ള ഒരാശയമാണ് സസ്പെന്‍ഡഡ് കൊഫിയുടെത്. എങ്കിലും നമുക്കധികം പരിചയമില്ലാത്ത ഈ കാര്യം പങ്കു വെച്ചത് വളരെ നന്നായി. നമ്മുടെ സാഹചര്യങ്ങളില്‍ ഇത് പ്രയോഗത്തില്‍ കൊണ്ട് വരാവുന്നതാണ്.

ലി ബി said...

അത്താഴ പഷ്ണിക്കാരുണ്ടോ ??..

എന്ന് നട അടയ്ക്കുന്നതിന് മുന്‍പ് ചോദിക്കുന്ന ഇല്ലങ്ങള്‍ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്‌....!!



"Caffe sospeso" നമ്മുടെ നാടിനു പറ്റിയ രീതിയില്‍ എങ്ങനെ പ്രാബല്യത്തില്‍ കൊണ്ടുവരാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!!!!

പത്രക്കാരന്‍ said...

നല്ല ആശയം. സഹായിക്കാനുള്ള മനസ്സുള്ളവര്‍ ഒരുപാടുണ്ട്, അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കികൊടുക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലത്